വന്യജീവി ആക്രമണം; പുതിയൊരു കർഷക സംഘടന കൂടി പിറന്നു

വന്യജീവി ആക്രമണം; പുതിയൊരു കർഷക സംഘടന കൂടി പിറന്നുകേളകം: ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികളുടെ കടന്നുകയറ്റം വർധിച്ച സാഹചര്യത്തിൽ ഇതിനെതിരെ നടപടിയെടുക്കാൻ വൈകുന്ന വനം വകുപ്പിനെതിരെ പ്രതിരോധ കോട്ടയൊരുക്കാൻ പുതിയൊരു സ്വതന്ത്ര കർഷക സംഘടന കൂടി പിറന്നു. വന്യമൃഗ ശല്യത്തെക്കുറിച്ച്​ പൊതുജനങ്ങളെ ബോധവാന്മാരാക്കുക, പ്രശ്ന പരിഹാരത്തിന് സർക്കാർ വകുപ്പുകൾ വഴി സമ്മർദം ചെലുത്തുക, അർഹമായ നഷ്​ടപരിഹാരം നേടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി കേരള ഇൻഡിപെൻഡൻറ്​ ഫാർമേഴ്​സ് അസോസിയേഷൻ എന്ന പേരിലാണ് പുതിയൊരു കർഷക സംഘടന കൂടി പിറന്നത്.കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റുമുള്ള പുതിയ ബഫര്‍ സോൺ പ്രഖ്യാപനത്തിനെതിരെയും ജനവാസ മേഖലയിലെ രൂക്ഷമായ വന്യജീവി ശല്യം തടയാൻ നടപടിയെടുക്കാത്ത വനം വകുപ്പിനെതിരെ നിയമയുദ്ധവും ലക്ഷ്യമിടുന്നതാണ് സംഘടനയുടെ ദൗത്യമെന്ന് നേതാക്കൾ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴി തുടങ്ങിയ പ്രവർത്തനത്തിൽ ആയിരക്കണക്കിന് കർഷകർ ഇതിനകം കണ്ണികളായതായി ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.