മലബാർ കാൻസർ കെയർ സൊസൈറ്റി യോഗ ക്ലാസ്കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക സ്തനാർബുദ ബോധവത്കരണ മാസാചരണ ഭാഗമായി അർബുദ മുക്തർക്കും മറ്റുള്ളവർക്കുമായി ഗൂഗ്ൾ മീറ്റ് വഴി സൗജന്യ യോഗ ക്ലാസ് സംഘടിപ്പിക്കും. ഡോ. ടി.വി. പത്്മനാഭൻ മാസ്റ്റർ, ടി.കെ. ദീപ്തി എന്നിവർ നേതൃത്വം നൽകും. ആഴ്ചയിൽ ഒരു ദിവസം മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ടെലി–മെഡിസിൻ സംവിധാനം വഴി ഗൂഗ്ൾ മീറ്റിലൂടെയാണ് യോഗ ക്ലാസുകൾ നടത്തുന്നത്. താൽപര്യമുള്ളവർക്ക് മലബാർ കാൻസർ കെയർ സൊസൈറ്റി, സൗത്ത് ബസാർ, കണ്ണൂർ – 2 എന്ന വിലാസത്തിലോ 9446525309, 04972 705309, 703309 എന്ന നമ്പറിലോ വിളിച്ച് ഒക്ടോബർ 20ന് മുമ്പായി പേർ രജിസ്റ്റർ ചെയ്യാം.മാസാചരണ ഭാഗമായി ചൊവ്വാഴ്ച ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളജിൻെറയും മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ പരിപാടി പ്രിൻസിപ്പൽ കെ.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. സൊൈസറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. ജെസീന സംസാരിച്ചു. ശ്രീലക്ഷ്മി ടീച്ചർ സ്വാഗതവും അനിത നന്ദിയും പറഞ്ഞു. ബുധനാഴ്ച ലയൺസ് ക്ലബ് പയ്യന്നൂരിൻെറയും കാൻസർ കെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന ബോധവത്കരണ പരിപാടി ലയൺസ് ക്ലബ് മൾട്ടിപ്പ്ൾ കൗൺസിൽ ചെയർപേഴ്സൻ ഡോ.എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് റീജനൽ ചെയർമാൻ ജയരാജ് കുട്ടമത്ത്, സോൺ ചെയർമാൻ വി.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ലയൺസ് ക്ലബ് പ്രസിഡൻറ് ഡോ. സുജ വിനോദ് സ്വാഗതവും സെക്രട്ടറി പി. ഗംഗാധരൻ നന്ദിയും പറഞ്ഞു. ക്ലാസുകൾക്ക് എം.സി.സി.എസ് മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, മെഡിക്കൽ ഓഫിസർ ഡോ. ഹർഷ ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.