Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലബാർ കാൻസർ കെയർ...

മലബാർ കാൻസർ കെയർ സൊസൈറ്റി യോഗ ക്ലാസ്

text_fields
bookmark_border
മലബാർ കാൻസർ കെയർ സൊസൈറ്റി യോഗ ക്ലാസ്​കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക സ്​തനാർബുദ ബോധവത്​കരണ മാസാചരണ ഭാഗമായി അർബുദ മുക്​തർക്കും മറ്റുള്ളവർക്കുമായി ഗൂഗ്​ൾ മീറ്റ് വഴി സൗജന്യ യോഗ ക്ലാസ്​ സംഘടിപ്പിക്കും. ഡോ. ടി.വി. പത്്മനാഭൻ മാസ്​റ്റർ, ടി.കെ. ദീപ്തി എന്നിവർ നേതൃത്വം നൽകും. ആഴ്ചയിൽ ഒരു ദിവസം മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ടെലി–മെഡിസിൻ സംവിധാനം വഴി ഗൂഗ്​ൾ മീറ്റിലൂടെയാണ് യോഗ ക്ലാസുകൾ നടത്തുന്നത്. താൽപര്യമുള്ളവർക്ക്​ മലബാർ കാൻസർ കെയർ സൊസൈറ്റി, സൗത്ത് ബസാർ, കണ്ണൂർ – 2 എന്ന വിലാസത്തിലോ 9446525309, 04972 705309, 703309 എന്ന നമ്പറിലോ വിളിച്ച് ഒക്ടോബർ 20ന് മുമ്പായി പേർ രജിസ്​റ്റർ ചെയ്യാം.മാസാചരണ ഭാഗമായി ചൊവ്വാഴ്​ച ചാല ചിന്മയ ആർട്​സ്​​ ആൻഡ്​ സയൻസ്​ കോളജി​ൻെറയും മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന ബോധവത്​കരണ പരിപാടി പ്രിൻസിപ്പൽ കെ.വി. സുധാകരൻ ഉദ്ഘാടനം ചെയ്തു. സൊ​ൈസറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. ജെസീന സംസാരിച്ചു. ശ്രീലക്ഷ്​മി ടീച്ചർ സ്വാഗതവും അനിത നന്ദിയും പറഞ്ഞു. ബുധനാഴ്​ച ലയൺസ്​ ക്ലബ് പയ്യന്നൂരി​ൻെറയും കാൻസർ കെയർ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന ബോധവത്​കരണ പരിപാടി ലയൺസ്​ ക്ലബ് മൾട്ടിപ്പ്​ൾ കൗൺസിൽ ചെയർപേഴ്സൻ ഡോ.എസ്​. രാജീവ് ഉദ്ഘാടനം ചെയ്തു. ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. ലയൺസ്​ ക്ലബ് റീജനൽ ചെയർമാൻ ജയരാജ് കുട്ടമത്ത്, സോൺ ചെയർമാൻ വി.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ലയൺസ്​ ക്ലബ് പ്രസിഡൻറ്​ ഡോ. സുജ വിനോദ് സ്വാഗതവും സെക്രട്ടറി പി. ഗംഗാധരൻ നന്ദിയും പറഞ്ഞു. ക്ലാസുകൾക്ക് എം.സി.സി.എസ്​ മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, മെഡിക്കൽ ഓഫിസർ ഡോ. ഹർഷ ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story