ആയിരം പച്ചത്തുരുത്തുകള്‍; പ്രഖ്യാപനം ഇന്ന്

ആയിരം പച്ചത്തുരുത്തുകള്‍; പ്രഖ്യാപനം ഇന്ന്ജില്ലയില്‍ 68.98 ഏക്കറിലാണ് പച്ചത്തുരുത്തുകള്‍ വളരുന്നത്​ കണ്ണൂർ: പരിസ്​ഥിതി സൗഹൃദ വികസനത്തിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം വ്യാഴാഴ്ച രാവിലെ 10ന്​​ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതി​ൻെറ ഭാഗമായി പച്ചത്തുരുത്ത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ജില്ലയിലെ 38 തദ്ദേശ സ്ഥാപനങ്ങളെ ഹരിത കേരളം മിഷന്‍ ആദരിക്കും. ജില്ലയില്‍ 38 പഞ്ചായത്തുകളിലായി 65ഉം മട്ടന്നൂര്‍, തളിപ്പറമ്പ് നഗരസഭകളില്‍ ഓരോന്നുവീതവും പച്ചത്തുരുത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍ 68.98 ഏക്കറിലാണ് പച്ചത്തുരുത്തുകള്‍ വളരുന്നത്. കാട് വളര്‍ത്തുന്നതിനൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവ ഒരുക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തരിശ്ശിടങ്ങള്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പച്ചത്തുരുത്തുകള്‍ വളര്‍ത്തുന്നത്. പൊതുസ്ഥലങ്ങളുള്‍പ്പെടെ തരിശുസ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും വളര്‍ത്തി സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകള്‍ രൂപവത്​കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മൂന്നു വര്‍ഷത്തെ തുടര്‍ പരിചരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. സംസ്ഥാന ഐ.ടി മിഷ​ൻെറ സഹായത്തോടെ ഉപഗ്രഹ മാപ്പിങ്​ സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തി​ൻെറയും സ്ഥാനം, വിസ്തൃതി, തൈകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ അടയാളപ്പെടുത്തുന്ന മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്​. കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍ ടി.വി. രാജേഷ് എം.എല്‍.എ, പരിയാരം ഗ്രാമ പഞ്ചായത്തില്‍ ജയിംസ് മാത്യു എം.എല്‍.എ, കാങ്കോല്‍ - ആലപ്പടമ്പ, എരമം - കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സി. കൃഷ്ണന്‍ എം.എല്‍.എ, പിണറായി ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എം.സി. മോഹനന്‍, ചെറുതാഴം ഗ്രാമ പഞ്ചായത്തില്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡൻറ്​ ഒ.വി. നാരായണന്‍ എന്നിവര്‍ സാക്ഷ്യപത്രം കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.