സ്മാർട്ട് ഫോൺ വിതരണം

സ്മാർട്ട് ഫോൺ വിതരണംപടം.. irt smart phone യൂത്ത് കോൺഗ്രസ് മാടത്തിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: മാടത്തിൽ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് നിർധനരായ കുടുംബത്തിലെ വിദ്യാർഥികൾക്കായി സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തു. ഇരിട്ടി ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡൻറ്​ തോമസ് വർഗീസ് ഉദ്​ഘാടനം ചെയ്തു. പായം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ റഹീസ് കണിയറക്കൽ അധ്യക്ഷത വഹിച്ചു, ഡി.സി.സി മെംബർ പി.സി. പോക്കർ, ഷൈജൻ ജേക്കബ്, ജോസ് മാടത്തിൽ, ബാലകൃഷ്ണൻ പൂവക്കര, റെജി മാടത്തിൽ, ആദർശ് മാടത്തിൽ, സാലിഹ്,അസ്‌കർ, ഷെജുബാസ്, ശാമിൽ തുടങ്ങിയവർ സംസാരിച്ചു.അനുശോചിച്ചുഇരിട്ടി: ദീർഘകാലം കോൺഗ്രസി​ൻെറ പായം മണ്ഡലം കമ്മിറ്റി പ്രസിഡൻറും ഡി.സി.സി മെംബറും പായം സർവിസ് സഹകരണ ബാങ്ക് ഡയറക്ടറും പെരുമ്പറമ്പ് ശ്രീലക്ഷ്​മി നരസിംഹ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറുമായി പ്രവർത്തിച്ച ഇരിട്ടി പെരുമ്പറമ്പിലെ വാഴയിൽ മോഹന​ൻെറ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. പായം ഗ്രാമ പഞ്ചായത്തംഗം വി.കെ. സുനീഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, മമ്പറം ദിവാകരൻ, പി. അശോകൻ, എം.ആർ. സുരേഷ്, തോമസ് വർഗീസ്, ബാബുരാജ് പായം, പി.കെ. ജനാർദനൻ, ഷൈജൻ ജേക്കബ്, ബിപിൻ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.നിര്യാണത്തിൽ കെ. സുധാകരൻ എം.പി, ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി,സണ്ണി ജോസഫ് എം.എൽ.എ, അഡ്വ.സജീവ് ജോസഫ് തുടങ്ങിയവർ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.