നഗരത്തിലെ രണ്ടാമത്തെ മൾട്ടി കാർ പാർക്കിങ്​ നിർമാണം തുടങ്ങി

നഗരത്തിലെ രണ്ടാമത്തെ മൾട്ടി കാർ പാർക്കിങ്​ നിർമാണം തുടങ്ങിപടം....SP 01 കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന മൾട്ടി കാർ പാർക്കിങ്​ പ്രവൃത്തി ഉദ്ഘാടനം കണ്ണൂർ പീതാംബര പാർക്കിൽ മേയർ സി. സീനത്ത് നിർവഹിക്കുന്നു കണ്ണൂർ: കോർപറേഷൻ കണ്ണൂർ നഗരത്തിൽ നിർമിക്കുന്ന രണ്ടാമത്തെ മൾട്ടി ലെവൽ കാർ പാർക്കിങ്ങി​ൻെറ നിർമാണപ്രവൃത്തി തുടങ്ങി. ​ഫോർട്ട്​ റോഡ്​ സ്​റ്റേറ്റ്​ ബാങ്കിനു മുൻവശത്തെ കണ്ണൂർ പീതാംബര പാർക്കിലാണ്​ രണ്ടര കോടി രൂപ ചെലവിൽ മൾട്ടി ലെവൽ കാർ പാർക്കിങ്​ നിർമിക്കുന്നത്​. ​കോർപറേഷൻ അമൃത്​ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ പദ്ധതി നടപ്പാക്കുന്നത്​. കോർപറേഷൻ മേയർ സി. സീനത്ത്​ പ്രവൃത്തി ഉദ്​ഘാടനം ചെയ്​തു. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്​ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.ഒ. മോഹനൻ, സി.കെ. വിനോദ്​, പി. ഇന്ദിര, സി. സമീർ, എം.പി. മുഹമ്മദലി, കെ.പി.എ. സലീം, ആർ. രഞ്​ജിത്ത്​, അസി. എക്​സിക്യൂട്ടിവ്​ എൻജിനീയർ ബൈജു എന്നിവർ സംബന്ധിച്ചു. ആറുമാസംകൊണ്ട്​ നിർമാണം പൂർത്തിയാക്കാനാണ്​ ഉദ്ദേശിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.