ഇവിടെ കൈയെത്തുംദൂരത്ത്​ അപകടം

അഞ്ചരക്കണ്ടി: അപകടഭീഷണി ഉയർത്തി നിൽക്കുന്ന പടന്നോട്ട്-കുടുക്കിമെട്ട റോഡിൽ കൊട്ടാനച്ചേരിയിലെ ട്രാൻസ്ഫോർമർ മാറ്റുന്നതിന് നടപടിയില്ല. കെ.എസ്.ഇ.ബി അധികൃതരോട് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമായി. കുട്ടികളടക്കം നിരവധി പേർ വഴിനടക്കുന്ന റോഡിനോടു ചേർന്നാണ്​ ട്രാൻസ്​ഫോർമറുള്ളത്​. രണ്ടു വശങ്ങളിൽനിന്നും വാഹനങ്ങൾ വരുമ്പോൾ യാത്രക്കാർക്ക് മാറിനിൽക്കാനിടമില്ല. ഏച്ചൂർ വൈദ്യുതി ഓഫിസ്​ പരിധിയിലുള്ള ട്രാൻസ്ഫോർമർ ഇവിടെനിന്നും മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ നിവേദനം നൽകിയിരുന്നു. നിരവധി ബസുകളടക്കം പോവുന്ന റോഡാണിത്. തളിപ്പറമ്പ് ഭാഗത്തനിന്ന്​ കണ്ണൂർ വിമാനത്താവളത്തിലേക്ക് എത്താനുള്ള എളുപ്പവഴികൂടിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.