കോർപറേഷൻ കൗൺസിൽ യോഗം

കോർപറേഷൻ കൗൺസിൽ യോഗംപയ്യാമ്പലം ശ്​മശാനം തിരി​െച്ചടുക്കാൻ യു.ഡി.എഫ്​; എതിർപ്പുമായി എൽ.ഡി.എഫ്​കണ്ണൂർ: നിലവിൽ ജില്ല ടൂറിസം വകുപ്പി​ൻെറ അധീനതയിൽ നടത്തുന്ന പയ്യാമ്പലം ശ്​മശാനം തിരിച്ചെടുക്കണമെന്ന്​ കോർപറേഷനിലെ യു.ഡി.എഫ്​. ഇതിനെതിരെ എതിർപ്പുമായി എൽ.ഡി.എഫ്​ അംഗങ്ങളും. ചൊവ്വാഴ്​ച നടന്ന കൗൺസിൽ യോഗത്തിലാണ്​ ഇക്കാര്യം ഉന്നയിച്ച്​ ജില്ല കലക്​ടർക്ക്​ കത്തു നൽകാൻ ഭരണസമിതി തീരുമാനിച്ചത്​. എന്നാൽ, ഡി.ടി.പി.സിയുടെ പക്കൽനിന്ന്​ പയ്യാമ്പലം ശ്​മശാനം തിരിച്ചെടുക്കരുതെന്ന്​​ ആവശ്യപ്പെട്ട്​ കൗൺസിലിലെ എൽ.ഡി.എഫ്​ അംഗങ്ങൾ സെക്രട്ടറിക്ക്​ കത്ത്​ നൽകിയതായി എൽ.ഡി.എഫ്​ പാർലമൻെററി പാർട്ടി സെക്രട്ടറി എൻ. ബാലകൃഷ്ണൻ മാസ്​റ്റർ പറഞ്ഞു.2020 -21 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലെ ഉപഭോക്​തൃ ലിസ്​റ്റ്​ അംഗീകരിച്ചു. കൃഷി, വികസനം, മത്സ്യമേഖല, പട്ടികജാതി കുടുംബങ്ങൾക്ക്​ അടിസ്​ഥാന വികസന പദ്ധതി തുടങ്ങി നാൽപതോളം പദ്ധതികളുമായി ബന്ധപ്പെട്ട ഗുണഭോക്​തൃ ലിസ്​റ്റിനാണ്​ അംഗീകാരം നൽകിയത്​. മേയർ സി. സീനത്ത്​ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.