ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം

ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം തലശ്ശേരി: പൊതുവിദ്യാലയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങൾ വിന്യസിച്ച് നടപ്പാക്കിയ ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ മണ്ഡലംതല പൂർത്തീകരണ പ്രഖ്യാപനം എ.എൻ. ഷംസീർ എം.എൽ.എ നിർവഹിച്ചു. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ അധ്യക്ഷത വഹിച്ചു. തലശ്ശേരി നോർത്ത് എ.ഇ.ഒ കെ. രഞ്ചിത്ത് കുമാർ, സി. ജലചന്ദ്രൻ, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് മുകുന്ദൻ മഠത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ. വിമല, സി. ഷീജ, പി. സനീഷ്, കെ.പി. പ്രഹീദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി.ഒ. ശശിധരൻ സ്വാഗതവും പ്രധാനാധ്യാപകൻ പി.വി. പ്രേമരാജൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.