കല്യാശ്ശേരി മണ്ഡലം ഹൈടെക് ക്ലാസ് പ്രഖ്യാപനം

കല്യാശ്ശേരി മണ്ഡലം ഹൈടെക് ക്ലാസ് പ്രഖ്യാപനം പഴയങ്ങാടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായ ഹൈടെക്‌ ക്ലാസ്‌ മുറി കല്യാശ്ശേരി മണ്ഡലം തല ഉദ്ഘാടനം മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ടി.വി. രാജേഷ് എം.എൽ.എ മുഖ്യാതിഥിയായി. കല്യാശ്ശേരി മണ്ഡലത്തിലെ ഒന്നുമുതൽ 12 വരെ ക്ലാസുള്ള മുഴുവൻ സ്‌കൂളും (106 സ്കൂളുകളിൽ ) ഡിജിറ്റലൈസ്‌ പദ്ധതി നടപ്പിലാക്കി. സർക്കാർ–എയ്‌ഡഡ്‌ സ്‌കൂളിൽ ഹൈടെക്‌ പദ്ധതിക്കായി 514 പ്രോജക്ടറുകൾ, 911 ലാപ്‌ടോപ്‌, 297 മൗണ്ടിങ്‌ കിറ്റുകൾ, 33 ടെലിവിഷൻ, 32 ഡി.എസ്‌.എൽ.ആർ കാമറ, 33 ഫുൾ എച്ച്.ഡി വെബ് ക്യാം, 33 പ്രിൻറർ, 251 സ്ക്രീൻ, 768 സ്പീക്കർ എന്നിവ കൂടാതെ മുഴുവൻ സ്‌കൂളിലും അതിവേഗ ബ്രോഡ‌്ബാൻഡും ലഭ്യമാക്കി. കരിക്കുലം അധിഷ്ഠിത ഡിജിറ്റൽ വിഭവങ്ങളുമായി 'സമഗ്ര' വിഭവ പോർട്ടൽ പൊതുവിദ്യാഭ്യാസ വകുപ്പ്‌ തയാറാക്കി. അധ്യാപകർക്ക്​ ഐ.സി.ടി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ധ പരിശീലനം നൽകി. കൈറ്റി​ൻെറ സാങ്കേതിക സഹായത്തോടെയാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ പദ്ധതി യാഥാർഥ്യമാക്കിയത്‌. പദ്ധതിക്ക്‌ അടിസ്ഥാന സൗകര്യമൊരുക്കാൻ കിഫ്ബി മുഖേന 4.6 കോടി രൂപയാണ് സർക്കാർ മണ്ഡലത്തിൽ അനുവദിച്ചത്. മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ജയശ്രീ, ഹെഡ് മാസ്​റ്റർ കെ.വി. സുരേന്ദ്രൻ, വെക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സജിത്ത് കുമാർ, മാടായി എ.ഇ.ഒ പ്രസന്ന, പി.ടി.എ പ്രസിഡൻറ്‌ ഇ.പി. ഹേമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.