പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം

പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധംതലശ്ശേരി: കോൺഗ്രസ് ഓഫിസുകളും സ്ഥാപനങ്ങളും മറ്റു വസ്തുവഹകളും ആക്രമിച്ചു തകർത്ത സംഭവത്തിലെ പ്രതിക െള അറസ്​റ്റ്​ ചെയ്യാത്ത പൊലീസ് നടപടിയിൽ തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് ഇ. വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി. സജിത്ത്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പി.വി. രാധാകൃഷ്ണൻ, പി.ഒ. മുഹമ്മദ് റാഫി, നഗരസഭാംഗം എ.വി. ശൈലജ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ. ജിതേഷ്, കെ. രമേശൻ, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.