സഹായധനം നൽകി

സഹായധനം നൽകിപടം urv haris sahayam ഖത്തറിൽ മരിച്ച ഉരുവച്ചാലിലെ ഹാരിസി​ൻെറ കുടുംബത്തിന് ഖത്തർ കെ.എം.സി.സിയുടെ സഹായധനം അൻസാരി തില്ലങ്കേരി പഴശ്ശി ശാഖ മുസ്​ലിം ലിഗ് കമ്മിറ്റിക്ക് കൈമാറുന്നുഉരുവച്ചാൽ: മൂന്നുമാസം മുമ്പ് ദോഹയിൽ മരിച്ച യുവാവി​ൻെറ കുടുംബത്തിന് ഖത്തർ കെ.എം.സി.സി സ്നേഹ സുരക്ഷ പദ്ധതിയുടെ സഹായധനം നൽകി. ഉരുവച്ചാൽ പഴശ്ശിയിലെ ബൈത്തുറഹ്മ വീട്ടിൽ എം.പി. ഹാരിസി​ൻെറ കുടുംബത്തിനാണ് സഹായം നൽകിയത്. മകളുടെ വിവാഹത്തിന് നാട്ടിൽ വരാൻവേണ്ടിയുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. ആറ്​ ലക്ഷം രൂപ മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി, മട്ടന്നൂർ മണ്ഡലം മുസ്​ലിം ലീഗ് പ്രസിഡൻറ്​ ഇ.പി. ശംസുദ്ദീൻ എന്നിവർ ചേർന്ന് പഴശ്ശി ശാഖ പ്രസിഡൻറ്​ യൂസഫ്‌ ഹാജി, ട്രഷറർ യൂസഫ്‌, മുനീർ ആറളം, കെ.കെ. റിയാസ് പഴശ്ശി, എം. നാസർ എന്നിവർക്ക് കൈമാറി​. ഖത്തർ കെ.എം.സി.സി മട്ടന്നൂർ മണ്ഡലം ഭാരവാഹികളായ ജസീർ പഴശ്ശി, താജുദ്ദീൻ തില്ലങ്കേരി, റിഷാദ് മട്ടന്നൂർ, നിസാർ നീർവേലി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.