സെക്ടറൽ ഓഫിസർമാർ ചുമതലയേറ്റു

സെക്ടറൽ ഓഫിസർമാർ ചുമതലയേറ്റുപയ്യന്നൂർ: കോവിഡ് പ്രോട്ടോകോളും മറ്റ് സർക്കാർ ഉത്തരവുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പദവിയോടെ നഗരസഭ പരിധിയിൽ നിയോഗിക്കപ്പെട്ട രണ്ടു സെക്ടറൽ ഓഫിസർമാർ ചുമതലയേറ്റു. പി.വി. സുകുമാരൻ (ടാക്സ് ഓഫിസർ, ജി.എസ്ടി പയ്യന്നൂർ വില്ലേജ്), എൻ.കെ. മോഹൻരാജ്, (അസി. രജിസ്ട്രാർ, സഹകരണ വകുപ്പ് വെള്ളൂർ, കോറോം വില്ലേജ്) എന്നിവരാണ് സെക്ടറൽ ഓഫിസർമാർ. വ്യാപാര സ്ഥാപനങ്ങളിലും വിവാഹ, മരണാനന്തര ചടങ്ങുകളിലും മറ്റു പരിപാടികളുമായി ബന്ധപ്പെട്ടും ഇവരുടെ നേതൃത്വത്തിൽ കർശന പരിശോധനയുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.