വന്യമൃഗശല്യം തടയാൻ നടപടിക്ക് കേന്ദ്ര നിർദേശം

വന്യമൃഗശല്യം തടയാൻ നടപടിക്ക് കേന്ദ്ര നിർദേശം kel circularkel circular2 കർഷകരെ വന്യജീവി ശല്യത്തിൽനിന്ന് സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വനം ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്​റ്റ്​ രാകേഷ് കുമാർ ജഗേനിയ കേരള വനം ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്​റ്റിന് അയച്ച സർക്കുലർകർഷകൻ അയച്ച കത്തിനെ തുടർന്നാണ് കേന്ദ്ര ഇടപെടൽ കേളകം: വന്യമൃഗശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്ര ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്​റ്റ്​ കേരള വനം വകുപ്പിന്​ രേഖാമൂലം നിർദേശം നൽകി. വനാതിർത്തിയിൽ താമസിക്കുന്ന കർഷകർക്ക് കൃഷി ചെയ്യുന്നതിനും വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനും ജീവനുപോലും ഭീഷണിയുണ്ടെന്ന് കാണിച്ച് കൊട്ടിയൂർ പാൽച്ചുരം സ്വദേശി കാഞ്ഞിരത്താംകുഴി തോമസ് നൽകിയ പരാതിയിലാണ് കേന്ദ്ര പരിസ്ഥിതി-വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഈ നിർദേശം നൽകിയത്. കേരളത്തി​ൻെറ വനാതിർത്തിയിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് വന്യമൃഗശല്യംമൂലം ജീവിക്കാൻപറ്റാത്ത അവസ്ഥയാണ്, കാർഷിക വിളകളും വളർത്തുമൃഗങ്ങളും നിരന്തരം ആക്രമിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിൽ ഉന്നയിച്ചത്. ഇതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി എടുക്കണമെന്നാണ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്​റ്റ്​ രാകേഷ് കുമാർ ജഗേനിയ, കേരള ചീഫ് കൺസർവേറ്റർ ഒാഫ് ഫോറസ്​റ്റിന് നിർദേശം നൽകിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.