കൈത്താങ്ങേകാം ഇൗ ജീവിതത്തിന്

കൈത്താങ്ങേകാം ഇൗ ജീവിതത്തിന്​MTR-CHIKILSA SAHAYAMമട്ടന്നൂര്‍: മട്ടന്നൂരിനടുത്ത് ചാവശ്ശേരി പറമ്പ് ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന രാമകൃഷണന്‍ നമ്പീശന്‍-രമണി ദമ്പതികളുടെ ഏകമകനായ എം.വി. രാജീവന്‍ ജീവിതത്തിലേക്ക് മടങ്ങാന്‍ കാരുണ്യമുള്ളവരുടെ കനിവ് തേടുകയാണ്. പെയിൻറിങ് ജോലിക്കിടെ രണ്ടാമത്തെ നിലയില്‍നിന്ന് താഴെ വീണ് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തതിനാല്‍ കോഴിക്കോ​െട്ട ആശുപത്രിയില്‍ വൻെറിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണ്. കൂടാതെ വാരിയെല്ലിന് ക്ഷതമേല്‍ക്കുകയും കൈ പൊട്ടുകയും ചെയ്തിട്ടുണ്ട്. തലയില്‍ അടിയന്തരമായി രണ്ട് ശസ്ത്രക്രിയ ചെയ്യേണ്ടതായി വന്നു. ഇതിനു മാത്രം ഏകദേശം മൂന്നു ലക്ഷം രൂപയോളം ആവശ്യമായി വന്നു. നിത്യരോഗികളും നിര്‍ധനരുമായ മാതാപിതാക്കള്‍ക്ക് രാജീവന്‍ കൂലിവേല ചെയ്ത് കൊണ്ടുവരുന്ന വരുമാനം മാത്രമാണ് ഏക ആശ്രയം. പിതാവ്​ സ്‌ട്രോക്ക് വന്ന് ചികിത്സയിലാണ്. മാതാവ്​ പ്രായാധിക്യവും അനാരോഗ്യവും കാരണം ജോലിക്ക് പോവാറില്ല. രാജീവന് അപകടം സംഭവിച്ചതോടെ ഇവരുടെ ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്. രാജീവ​ൻെറ തുടര്‍ചികിത്സക്കും നിര്‍ധനരായ കുടുംബത്തെ സഹായിക്കുന്നതിനും ഭീമമായ തുക ആവശ്യമായി വന്നിരിക്കുകയാണ്. ഇതിനു വേണ്ടി നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരിട്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. അശോകന്‍ മുഖ്യ രക്ഷാധികാരിയായും വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.കെ. നാസര്‍, പി.കെ. ബള്‍ക്കീസ് എന്നിവര്‍ രക്ഷാധികാരികളായും കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്. എം.വി. രഞ്​ജന്‍ (ചെയർ.) 9400386998, പി. പ്രജിത്ത് (ജന. കണ്‍.) 9947920083, സി. ഹാഷിം (ട്രഷ.) 9400647671. കേരള ഗ്രാമീണ്‍ ബാങ്കി​ൻെറ ചാവശ്ശേരി ശാഖയില്‍ അക്കൗണ്ട്​ തുറന്നിട്ടുണ്ട്.​ നമ്പര്‍: 40468101055186, ഐ.എഫ്.എസ്.സി: കെ.എല്‍.ജി.ബി0040468. ഗൂഗ്​ള്‍ പേ നമ്പർ: 9947920083...................................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.