വാക്കിലൊതുങ്ങാത്ത നന്ദിയുമായി സോനുഖാൻ നാട്ടിലേക്ക്​ മടങ്ങി

വാക്കിലൊതുങ്ങാത്ത നന്ദിയുമായി സോനുഖാൻ നാട്ടിലേക്ക്​ മടങ്ങിpnr khanpnr khan2 സോനുഖാൻ മടപ്പുരയിൽ ലോക്​ഡൗണിൽ കുടുങ്ങിയ യുവാവിന്​ പുത്തൂർ മടപ്പുര അഭയം നൽകിയത് മാസങ്ങൾപാനൂർ: മരണക്കിണറിൽ ബൈക്കിലും കാറിലും അമ്മാനമാടി കാണികൾക്ക് അത്ഭുതങ്ങൾ സമ്മാനിച്ച സോനുഖാന്​ പുത്തൂർ മടപ്പുര അഭയം നൽകിയത് മാസങ്ങളാണ്. ഡൽഹി സ്വദേശിയായ സോനുഖാനും (26) യു.പി, ഡൽഹി, കർണാടക സ്വദേശികളായ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേരും 2020 മാർച്ച്‌ ഒന്നിനാണ് പാനൂരിനടുത്ത പുത്തൂർ മടപ്പുര തിരുവപ്പന മഹോത്സവത്തിൽ മരണക്കിണർ അഭ്യാസികളായി എത്തിയത്. തുടർന്ന്​ ലോക്​ഡൗണിനെ തുടർന്നാണ്​ സംഘം ഇവിടെ കുടുങ്ങിപ്പോയത്. മറ്റു മേളക്കാരെല്ലാം ഒഴിഞ്ഞുപോയെങ്കിലും ഇതരസംസ്ഥാനക്കാരായ മരണക്കിണറുകാർ മാത്രം പുത്തൂരിൽ ബാക്കിയായി.തുടർന്ന്​ ഇവർക്ക്​ താമസ സൗകര്യവും ഭക്ഷണവും മടപ്പുര കമ്മിറ്റി ഒരുക്കി. സോനുഖാൻ അടക്കമുള്ളവർക്ക് റമദാൻ നോമ്പ് എടുക്കുന്നതിന് എല്ലാ സഹായവും മടപ്പുര കമ്മിറ്റി ചെയ്തു. എന്നാൽ, മഴ ആരംഭിച്ച് വയലിൽ വെള്ളം കയറി താൽക്കാലിക ഷെഡും ഉപയോഗശൂന്യമായി. ലോക്‌ഡോൺ ഇളവ് പ്രഖ്യാപിച്ചതോടെ ചിലരെ നാട്ടിലേക്കു കയറ്റിവിട്ടു. ഡൽഹിക്കാരനായ മരണക്കിണർ ഉടമയുടെ നിർദേശാനുസരണം സാധനങ്ങൾ നോക്കുന്നതിനായി സോനുഖാൻ മാത്രം ഇവിടെ നിന്നു.കാലവർഷം ശക്തി പ്രാപിച്ചതോടെ സോനുഖാനെ മടപ്പുര കമ്മിറ്റി ഓഫിസിലേക്ക് താമസം മാറ്റി. ഒരു വർഷമായി ഡൽഹിയിലെ വീട്ടിൽനിന്നും സോനുഖാൻ പുറപ്പെട്ടിട്ട്. ബാപ്പയും സഹോദരന്മാരും കച്ചവടക്കാരാണെങ്കിലും ബൈക്ക്-കാർ റൈസിങ് കമ്പം കാരണം എട്ട് വർഷമായി മരണക്കിണർ കമ്പനിയിൽ. ഒരു മാസമായി ഉടമ ഫോൺ എടുക്കാത്തതുകാരണം ആകെ വിഷമത്തിലായിരുന്നു. ​ൈകയിൽ കാശില്ലാത്തതു കാരണം നാട്ടിൽ പോകാനും പറ്റാതായി. മടപ്പുര കമ്മിറ്റി സെക്രട്ടറിയും വാർഡ് കൗൺസിലറുമായ മടപ്പുര ചന്ദ്ര​ൻെറ നേതൃത്വത്തിൽ ഞായറാഴ്ച ട്രെയിനിൽ തലശ്ശേരിയിൽനിന്ന്​ ഖാനെ യാത്രയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.