താഴെ പൂക്കോം ടൗൺ സി.സി.ടി.വി നിരീക്ഷണത്തിൽ

ചൊക്ലി: ചൊക്ലി പൊലീസി​ൻെറ സഹകരണത്തോടെ പൂക്കോം പബ്ലിക് വാട്​സ് ആപ് ഗ്രൂപ് താഴെ പൂക്കോം ടൗണിൽ സി.സി.ടി.വി സംവിധാനം ഒരുക്കുന്നു. മൂന്നു ലക്ഷത്തിലധികം രൂപ ഉപയോഗിച്ച് 12 കാമറകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കുക. ചൊക്ലി എസ്.ഐ എം. സുഭാഷ് സി.സി.ടി.വിയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ് അഡ്മിൻ റാഷിക്ക് പൂക്കോം, സിറാജ് പൂക്കോക്കാരൻ, സി.എം. ഇസ്മായിൽ, സമീർ വടക്കേകരമ്മൽ, നൗഷാദ് മൊട്ടേമ്മൽ, അഫ്നാജ് റീഗൽ, കെ.പി. ഷംസുദ്ദീൻ, മുനീർ ഗ്ലോബൽ, വി.കെ.സഫീർ, കെ.കെ. ബഷീർ, സതീശൻ വളായി, സുനേഷ് കൊയ്യോത്ത് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.