അനൂപിന്​ ഔദ്യോഗിക ബഹുമതികളോടെ വിട

കൊളച്ചേരി: കഴിഞ്ഞദിവസം ചേലേരി സ്കൂളിനുമുന്നിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ ജവാൻ അനൂപിന്​ ഒൗദ്യോഗിക ബഹുമതികളോടെ വിട. ചേലേരി അമ്പലത്തിനു സമീപത്തെ 40 വയസ്സുകാരനായ കാക്കോപ്രത്ത് അനൂപിന്​ ജീവൻ നഷ്​ട െപ്പട്ടത്​ വാഹനാപകടത്തിലായിരുന്നു. കഴിഞ്ഞ ദിവസം അനൂപ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ വന്നിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തലക്ക്​ ഗുരുതര പരിക്കേറ്റ അനൂപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല. ഇന്ത്യൻ ആർമിയിൽ എൻജിനീയർ വിഭാഗത്തിൽ ജോലിചെയ്യുന്ന അനൂപ്, പഞ്ചാബിൽനിന്നും ഡൽഹിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. അവധി കഴിഞ്ഞ് അടുത്തദിവസം ജോലി സ്ഥലത്തേക്കു മടങ്ങിപ്പോകാനുള്ള തയാറെടുപ്പിലിരിക്കെയാണ് വാഹനാപകടത്തിൽ ജീവൻ നഷ്​ടമായത്. ഞായറാഴ്​ച ഉച്ചയോടെ എല്ലാ നടപടികളും പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ഉച്ച മൂന്നോടെ ചേലേരി അമ്പലത്തിനു സമീപമുള്ള വീട്ടിൽ എത്തിച്ചു. തുടർന്ന്, ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലം എം.എൽ.എ ജെയിംസ് മാത്യു, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. താഹിറ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അനിൽ കുമാർ, ഡി.സി.സി ജന. സെക്രട്ടറി രജിത്ത് നാറാത്ത്, സി.പി.എം ജില്ല കമ്മിറ്റി അംഗം ബിജു കണ്ടക്കൈ, കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം. അനന്തൻ മാസ്​റ്റർ, വാർഡ് മെംബർമാരായ ചന്ദ്രഭാനു, ഇന്ദിര തുടങ്ങിയവർ പരേത​ൻെറ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ശേഷം, കണ്ണൂർ ആർമി സ്​റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിലെ (ഡി.എസ്.സി) സ്​റ്റേഷൻ കമാൻഡർക്കുവേണ്ടി ക്യാപ്റ്റൻ ചന്ദൻ സിങ്ങി​ൻെറ നേതൃത്വത്തിലുള്ള സൈനികർ വീട്ടിലെത്തി സൈനിക ബഹുമതി അർപ്പിക്കുകയും മൃതദേഹത്തിൽ പുതപ്പിച്ച ത്രിവർണ പതാക പരേത​ൻെറ ഭാര്യക്ക്​ കൈമാറുകയും ചെയ്തു. കേരള സ്​റ്റേറ്റ് എക്സ് സർവിസസ് ലീഗ് ചേലേരി, കണ്ണാടിപ്പറമ്പ്​ യൂനിറ്റ് പ്രസിഡൻറ്​ ദിനേശൻ, സംസ്ഥാന സമിതി അംഗം പി. ബാലകൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പിന്നീട് മൃതദേഹം പയ്യാമ്പലത്ത് സംസ്​കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.