വീട് നിർമാണത്തിന് കുറ്റിയടിച്ചു

തലശ്ശേരി: സി.പി.എം പൊന്ന്യം ലോക്കൽ കമ്മിറ്റി ഭവനരഹിതർക്ക് നിർമിച്ച് നൽകുന്ന സ്നേഹ വീടിന് എ.എൻ. ഷംസീർ എം.എൽ.എ കുറ്റിയടിച്ചു. പൊന്ന്യം കുണ്ടുചിറ മൃഗാശുപത്രിക്ക് സമീപത്തായി മൂലക്കാലിൽ മുസ്തഫക്കാണ് വീട് നിർമിച്ചുനൽകുന്നത്. പൊന്ന്യം ലോക്കൽ കമ്മിറ്റിയംഗം എ. വാസു അധ്യക്ഷത വഹിച്ചു. പൊന്ന്യം ലോക്കൽ സെക്രട്ടറി എ.കെ. ഷിജു സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.