ജീവനക്കാരന്​ കോവിഡ്​; അഴിയൂർ വില്ലേജ് ഓഫിസ് അടച്ചു

മാഹി: അഴിയൂർ വില്ലേജ് ഓഫിസിലെ ജീവനക്കാരനായ കണ്ണൂർ ജില്ലയിലെ നടുവിൽ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വില്ലേജ് ഓഫിസ് പ്രവർത്തനം നിർത്തി. വില്ലേജ് ഓഫിസർ ഉൾപ്പെടെ അഞ്ചു ജീവനക്കാരും ഒഞ്ചിയം വില്ലേജ് ഓഫിസിലെ ഒരു ജീവനക്കാരനും പ്രാഥമിക സമ്പർക്ക പട്ടികയിൽപെട്ടിട്ടുണ്ട്. വില്ലേജ് ഓഫിസിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.