ഗോത്ര സാരഥി പദ്ധതി; പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി

കേളകം: ആറളം ഫാമിൽ എസ്.ടി വിഭാഗത്തിൽപെട്ട കുട്ടികളെ ആറളം പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ എത്തിച്ച ഇനത്തിൽ 45 ഓളം വാഹനങ്ങൾക്ക് വാടക ലഭിക്കാത്തതായി പരാതി. വാടക ലഭിക്കാത്തതിനെ തുടർന്ന് വാഹന ഉടമകളും ഡ്രൈവർമാരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ആറളം ഫാം സ്കൂൾ, ഇടവേലി എൽ.പി സ്കൂൾ, ആറളം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മൂന്നു മാസത്തെ വാടക മാത്രമാണ് ലഭിച്ചതെന്നും വെളിമാനം യു.പി സ്കൂളിൽ നിന്നും നാളിതുവരെയായി ഒരുരൂപ പോലും പോലും ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്​. ഒന്നര വർഷമായി കുട്ടികളെ സ്കൂളിൽ എത്തിച്ചതി​ൻെറ വാടകക്കായി നിരവധി തവണ ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. വിദ്യാർഥികളെ എത്തിക്കുന്നതിനായി ലോണെടുത്ത് വാങ്ങിയ വാഹനങ്ങൾ ഇപ്പോൾ തിരിച്ചടവിന് കഴിയാതെ ബാങ്കുകാർ പിടിച്ചെടുത്തുകൊണ്ടുപോകുന്ന സ്ഥിതിയാണെന്ന് വാഹന ഉടമകൾ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.