കണ്ണുകെട്ടി പ്രതിഷേധിച്ചു

തലശ്ശേരി: ബാബരി മസ്ജിദ് തകർത്ത കേസിൽ നീതി നിഷേധത്തിനെതിരെ കണ്ണുകെട്ടി പ്രതിഷേധം. എം.എസ്.എഫ് പ്രവർത്തകരാണ് ഗാന്ധിജയന്തി ദിനത്തില്‍ തലശ്ശേരിയിൽ കണ്ണുകെട്ടി പ്രതിഷേധിച്ചത്. ജില്ല സെക്രട്ടറി ഷഹബാസ് കായ്യത്ത്, മാസിന്‍, ഫിദാന്‍, അബ്ഹര്‍, സഹല്‍ എന്നിവര്‍ നേതൃത്വം നൽകി. വീട് കൈമാറി തലശ്ശേരി: നിരാലംബ കുടുംബത്തിന് സി.പി.എം ധർമടം സൗത്ത് ലോക്കൽ കമ്മിറ്റി മുൻകൈയെടുത്ത് നിർമിച്ച സ്നേഹവീട് കൈമാറി. ധർമടം ചാത്തോടം ബീച്ച് റിസോർട്ടിന് സമീപം സംഘടിപ്പിച്ച ചടങ്ങിൽ സി.പി.എം പിണറായി ഏരിയ സെക്രട്ടറി കെ. ശശിധരൻ വീടി‍ൻെറ താക്കോൽ കുടുംബനാഥനെ ഏൽപിച്ചു. ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം നിർവഹിച്ചു. സൗത്ത് ലോക്കൽ സെക്രട്ടറി പി.എം. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.