ചേടിച്ചേരിയിൽ സമ്പർക്ക ഭീതി

ഇരിക്കൂർ: ഗവ. ആശുപത്രിയിൽ നടത്തിയ കോവിഡ്​ പരിശോധനയിൽ ചേടിച്ചേരിയിൽ ശനിയാഴ്​ച 28 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ പ്രദേശം കോവിഡ് വ്യാപന ഭീഷണിയിലായി. ഒരാഴ്​ച മുമ്പ്​ ഇവിടെ ഒരു വീട്ടിലെ വിവാഹത്തിൽ പങ്കെടുത്ത ബന്ധുക്കൾക്കും അയൽവാസികൾക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. വിവാഹ വീടിനു സമീപത്തെ നാല് ബന്ധുവീടുകളിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. വധുവി‍ൻെറ വീടായിരുന്നു പേടിച്ചേരി. വര‍​ൻെറ വീട് മലപ്പുറത്തെ അരീക്കോടിനടുത്ത ഉഗ്രപ്പുരത്തായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട വീട്ടിൽ 28 പേർക്ക് കോവിഡ് ലക്ഷണം കണ്ടെത്തിയതോടെ ജില്ല ഭരണാധികാരിയുടെ നിർദേശപ്രകാരം ചേടിച്ചേരി, ആലുംമുക്ക്, റേഷൻ ഷാപ് മേഖല എന്നിവിടങ്ങളിൽ റോഡുകൾ പൂർണമായി അടച്ചിടുകയും പ്രദേശം ലോക്​ഡൗൺ ആക്കുകയും ചെയ്​തിരിക്കയാണ്. ചേടിച്ചേരി, ആലുംമുക്ക്, ദേശമിത്രം സ്​കൂൾ, എൽ.പി സ്​കൂൾ മേഖല, മൊടക്കൈപറമ്പ് എന്നിവിടങ്ങളിലുള്ളവർ ആശങ്കയിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.