വിടവാങ്ങിയത് കൊട്ടിയൂർ ദേവസ്വത്തി‍െൻറ വികസന ശിൽപി

വിടവാങ്ങിയത് കൊട്ടിയൂർ ദേവസ്വത്തി‍ൻെറ വികസന ശിൽപി കേളകം: തിട്ടയിൽ ബാലൻ നായരുടെ വിയോഗത്തോടെ നഷ്​ടമായത് കൊട്ടിയൂർ ദേവസ്വത്തി​ൻെറ വികസന ശിൽപിയെ. കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാനായിരുന്ന ബാലന്‍ നായര്‍ക്ക് നാട് തേങ്ങലോടെ വിട നൽകി. കൊട്ടിയൂരി​ൻെറ വികസന പ്രവർത്തനങ്ങളുടെ പടനായകനായിരുന്ന അദ്ദേഹം മതസൗഹാർദത്തി​ൻെറ പ്രതീകം കൂടിയായിരുന്നു. കരള്‍രോഗ ബാധിതനായി ഏറെനാള്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലർച്ചയാണ് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരച്ചത്​. 17 വര്‍ഷത്തോളം സൈനികനായി സേവനമനുഷ്ഠിച്ച്​ വിരമിച്ച ശേഷമാണ് കൊട്ടിയൂര്‍ ദേവസ്വത്തി​ൻെറ പാരമ്പര്യ ട്രസ്​റ്റി സ്ഥാനവും പിന്നീട് കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ സ്ഥാനവും ഏറ്റെടുത്തത്. 2009 മുതല്‍ 11 വര്‍ഷം അദ്ദേഹം കൊട്ടിയൂര്‍ ദേവസ്വത്തി​ൻെറ ചെയര്‍മാനായിരുന്നു. ശനിയാഴ്ച രാവിലെ എട്ടരയോടെ മണത്തണ ആയോത്തുംചാലിലെ വീട്ടിലെത്തിച്ച മൃതദേഹം 11 മണിയോടെ തറവാട്ട്​ ശ്മശാനത്തില്‍ സംസ്‌കരിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഒ.കെ. വാസു, ഇരിട്ടി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍, ആർ.എസ്​.എസ് നേതാക്കളായ വത്സന്‍ തില്ലങ്കേരി, ശങ്കരന്‍ പുന്നാട്, എൻ.എസ്.എസ് തലശ്ശേരി താലൂക്ക് യൂനിയന്‍ പ്രസിഡൻറ്​ എം.പി. ഉദയഭാനു തുടങ്ങിയവർ അന്തിമോപചാരം അര്‍പ്പിച്ചു. മുന്‍ ചെയര്‍മാന്‍ ടി. ബാലന്‍ നായരുടെ നിര്യാണത്തില്‍ മുന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.സി. സോമന്‍ നമ്പ്യാര്‍, കൊട്ടിയൂര്‍ പെരുമാള്‍ നെയ്യമൃത് ഭക്തസംഘം ജനറല്‍ സെക്രട്ടറി വി.സി. ശശീന്ദ്രന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.