ഉദയഗിരി പഞ്ചായത്തിൽ നിയന്ത്രണങ്ങളിൽ ഇളവ്

കാർത്തികപുരം: കോവിഡ് വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ ഉദയഗിരി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. കാർത്തികപുരം, ഉദയഗിരി, മണക്കടവ് ടൗണുകളിലെ കടകൾക്ക് വൈകീട്ട്​ ആറുവരെ പ്രവർത്തിക്കാം. നാളുകളായി ഉച്ച ഒരുമണിവരെ മാത്രമേ വ്യാപാര സ്ഥാപനങ്ങൾക്ക്​ പ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകിയിരുന്നുള്ളു. ഗാന്ധിജയന്തി ദിനാചരണം കരുവൻചാൽ: കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണത്തി​ൻെറ ഭാഗമായി മഹാത്മാവി​ൻെറ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡൻറ്​ ടോമി കുമ്പിടിയമ്മാക്കൽ, പി.ടി. മാത്യു, ബിജു തൃക്കോയിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.