ബഫർ സോൺ പ്രഖ്യാപിച്ചതിനെതിരെ ഉപവാസം

കൊട്ടിയൂർ: വന്യജീവി സങ്കേതത്തിനുചുറ്റും ബഫർ സോൺ പ്രഖ്യാപിച്ചതിനെതിരെ കൊട്ടിയൂർ ജനസംരക്ഷണ സമിതിയും കൊട്ടിയൂർ വികസന സമിതിയും ചേർന്ന് ഉപവാസം നടത്തി. വയനാട് സംരക്ഷണ സമിതി ചെയർമാൻ ഫാ. തോമസ് മണക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ്​ ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. രാഷ്​ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ജനറൽ കൺവീനർ അഡ്വ. ബിനോയ് തോമസ്, ജില്ല പഞ്ചായത്തംഗം സണ്ണി മേച്ചേരി, പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ റോയി നമ്പുടാകം, എസ്.എൻ.ഡി.പി യൂനിയൻ നേതാവ് ധനേന്ദ്രൻ കൈപ്പാടത്ത്, കൊട്ടിയൂർ ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് റഫീഖ്​, വിശ്വകർമസഭ നേതാവ് ഉത്തമൻ വാര്യംകണ്ടി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.