ബ്രണ്ണന്‍ കോളജ് ഇനി സ്​മാർട്ടാണ്​..

തലശ്ശേരി: ധർമടത്തെ ബ്രണ്ണന്‍ കലാലയ മുത്തശ്ശിക്ക് ഇനി പുതിയ മുഖം. കോളജില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. പുതിയ കെട്ടിടങ്ങള്‍, റോഡുകള്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി 25 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോളജി‍ൻെറ വിവിധ മേഖലകളിലായി നടക്കുന്നത്. പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചത്. ബോയ്സ് ഹോസ്​റ്റലി‍ൻെറ നവീകരണം യാഥാർഥ്യമാക്കാൻ നടപടി കൈക്കൊള്ളും. അന്താരാഷ്​ട്ര നിലവാരത്തിലുള്ള ലൈബ്രറി യഥാവിധി ഉപയോഗപ്പെടുത്താൻ വിദ്യാർഥികൾ തയാറാകണം. അതിന് അവരെ അധ്യാപകർ പ്രേരിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. സൻെറര്‍ ഓഫ് എക്‌സലന്‍സ് ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം, എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 99 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച റോഡി‍ൻെറ ഉദ്ഘാടനം, കോളജിന് പുതുതായി നിര്‍മിച്ച ലൈബ്രറിയുടെ പ്രവര്‍ത്തനോദ്ഘാടനം, ലൈബ്രറി വെബ്സൈറ്റ് ഉദ്ഘാടനം, 32 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച അന്താരാഷ്​ട്ര നിലവാരമുള്ള കെമിസ്ട്രി ലാബ് ഉദ്ഘാടനം, എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി കോളജ് ലൈബ്രറിയില്‍ 52 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഫര്‍ണിച്ചറുകളുടെ ഉദ്ഘാടനം എന്നിവയാണ് ചടങ്ങുകൾ. മൊത്തം 1.83 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് പൂര്‍ത്തിയായത്. 21.5 കോടി രൂപ ചെലവില്‍ അക്കാദമിക് ബ്ലോക്കും ലേഡീസ് ഹോസ്​റ്റലുമാണ് സൻെറര്‍ ഓഫ് എക്‌സലന്‍സി‍ൻെറ ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ സഹായത്തോടെയാണ് മാസ്​റ്റര്‍ പ്ലാൻ തയാറാക്കിയത്്. അക്കാദമിക് ബ്ലോക്കുകള്‍, സൻെറര്‍ ഫോര്‍ കണ്‍വേര്‍ജൻറ് സ്​റ്റഡീസ്, 300ലധികം വിദ്യാര്‍ഥിനികളെ ഉള്‍കൊള്ളാന്‍ കഴിയുന്ന വനിത ഹോസ്​റ്റല്‍, ലാംഗ്വേജ് ബ്ലോക്ക്, ആംഫി തിയറ്റര്‍ തുടങ്ങി നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ധർമടം പഞ്ചായത്ത് പ്രസിഡൻറ് സി.പി. ബേബി സരോജം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.