റോഡ് നവീകരണ പ്രവൃത്തിക്ക്​ തുടക്കം

കണ്ണൂർ: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ മണ്ഡലത്തിലെ റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം മ​ന്ത്രി എ.സി. മൊയ്​തീൻ നിർവഹിച്ചു. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത്​ നടപ്പാക്കുന്നതിനായി 1000 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന്​ നല്‍കിയതെന്നും കേരള ചരിത്രത്തില്‍ ആദ്യമായാണ് റോഡ് പുനരുദ്ധാരണത്തിനായി സി.എം.ഡി.ആർ.എഫ് ഫണ്ട് ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റീ ബില്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 450 കോടി രൂപയും പ്ലാന്‍ ഫണ്ടിന് പുറമേ 1450 കോടി രൂപയും റോഡുകള്‍ നിർമിക്കുന്നതിനായി അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും അടിസ്ഥാന മേഖലയുടെ വളര്‍ച്ചക്കാണ് പ്രാധാന്യം നല്‍കുന്ന​െതന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷനിലെ ഒമ്പത് റോഡുകളും മുണ്ടേരി ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളും ഉള്‍പ്പെടെ 11 റോഡുകളുടെ പുനരുദ്ധാരണമാണ് നടക്കുന്നത്. ഇതിനായി 5.2 കോടി രൂപയാണ് അനുവദിച്ചത്. കറുവന്‍ വൈദ്യര്‍ പീടിക, എളയാവൂര്‍ സൗത്ത്-1.18 കോടി രൂപ, എളയാവൂര്‍ സൗത്ത്, കാപ്പാട്-1.30 കോടി, ചേനോളി ജങ്​ഷന്‍, ധനലക്ഷ്മി റോഡ്-40 ലക്ഷം, ധനലക്ഷ്മി ആശുപത്രി, കണ്ണോത്തുംചാല്‍-40 ലക്ഷം, ചേനോളി ജങ്​ഷന്‍, കോര്‍ജാന്‍ സ്‌കൂള്‍- 80 ലക്ഷം, ചതുരക്കിണര്‍, ആയങ്കി-പത്ത് ലക്ഷം, വലിയന്നൂര്‍ വില്ലേജ് ഓഫിസ്, നോര്‍ത്ത് യു.പി-40 ലക്ഷം, മാച്ചേരി പഞ്ചായത്ത് കിണര്‍, യു.പി സ്‌കൂള്‍, നുച്ചിലോട്-20 ലക്ഷം, പടിക്കുതാഴെ ശ്മശാനം, ചോയാത്ത്മുക്ക്, പടിക്കുതാഴെ പീടിക-10 ലക്ഷം, കച്ചേരിപ്പറമ്പ്, മീന്‍കടവ്-20 ലക്ഷം, മാച്ചേരി, ഹാജിമൊട്ട-11.05 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. ചേനോളി ജങ്​ഷനില്‍ നടന്ന പരിപാടിയില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സി. സീനത്ത് മുഖ്യാതിഥിയായി. കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ വെള്ളോറ രാജന്‍, ഷാഹിന മൊയ്തീന്‍, സംഘാടക സമിതി ചെയര്‍മാൻ യു. ബാബു ഗോപിനാഥ്, കണ്ണൂര്‍ കോര്‍പറേഷന്‍ സൂപ്രണ്ടിങ്​ എൻജിനീയര്‍ പി. രാഗേഷ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.