ചാലാട് മേഖലയിൽ കുടിവെള്ള പൈപ്പ്​പൊട്ടൽ തുടർക്കഥ

ചാലാട്​: പാമ്പൻകണ്ടി, ഇഖ്​ബാൽ റോഡ്​, ജയന്തി റോഡ്​, കിസാൻ റോഡ്​ ​ഭാഗങ്ങളിൽ കുടിവെള്ള പൈപ്പ്​പൊട്ടി ജലം പാഴാകുന്നത്​ പതിവായി. അമൃതം പദ്ധതിയുടെ ഭാഗമായി സ്​ഥാപിച്ച പൈപ്പ്​ലൈനിലാണ്​ ചോർച്ച​. പൈപ്പ്​പൊട്ടി വെള്ളം പാഴാകുന്നത്​ അറിയിച്ചാലും അധികൃതർ വേഗത്തിൽ നടപടിയെടുക്കുന്നില്ല. വാട്ടർ അതോറിറ്റി ഉദ്യോഗസ്​ഥരും അമൃതം പദ്ധതി ചുമതലയുള്ള ഉദ്യോഗസ്​ഥരും പരസ്​പരം പഴിചാരി പരാതിയുമായി എത്തുന്നവരെ വട്ടം കറക്കുകയാണ്​. കോടികൾ ചെലവിട്ട്​ സ്​ഥാപിച്ച പൈപ്പുകളാണ്​ പുതുക്കം മാറുന്നതിനുമുമ്പ്​ വീണ്ടും വീ​ണ്ടും പൊട്ടിത്തകരുന്നത്​. മെക്കാഡം ടാറിങ്​​ നടത്തിയ റോഡുകൾ വെട്ടിക്കീറിയാണ്​ ​ൈപപ്പ്​ലൈനുകൾ ഇട്ടത്​. നാട്ടുകാരുടെ മുറവിളിക്കൊടുവിലാണ്​ വെട്ടിപ്പൊളിച്ച റോഡുകൾ അറ്റകുറ്റപ്പണി നടത്തിയത്​. ​ൈപപ്പ്​പൊട്ടി വെള്ളമൊഴുകുന്നതുകാരണം റോഡുകൾ വീണ്ടും തകരുന്ന സാഹചര്യമാണ്​​. ചാലാട്​ മേഖലയിലെ പൈപ്പ്​ പൊട്ടൽ പ്രശ്​നത്തിന്​ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന്​ വെൽഫെയർ പാർട്ടി പള്ളിക്കുന്ന്​ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ സി.എച്ച്​. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.