പ്രതിഷേധ സംഗമം

ഇരിക്കൂർ: ബാബരി മസ്ജിദ് വിധിയിൽ പ്രതിഷേധിച്ച്​ വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയും ഫ്രറ്റേണിറ്റിയും സംയുക്തമായി സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം സി.കെ. മുനവ്വിർ, ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ എന്നിവർ സംസാരിച്ചു. ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പ്രതിഷേധ പ്രകടനത്തിന് വെൽഫെയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡൻറ്​ എൻ.എം. സ്വാലിഹ്, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ്​ എൻ. റഷീദ് ഹസൻ, കെ. സമീർ, എൻ. ശബീർ, സഹീർ പട്ടുവം, ശബാബ്, എൻ. മുബഷിർ കൂരാരി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.