മികച്ച പി.ടി.എ പുരസ്കാരം മാടായി ജി.ജി.എച്ച്.എസ്.എസിന്

പഴയങ്ങാടി: തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂൾ പി.ടി.എ പുരസ്​കാരം തുടർച്ചയായി രണ്ടാമതും മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്. ലോക്​ഡൗൺ കാലത്ത് 50 വിദ്യാർഥികളുടെ വീട്ടിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും എത്തിച്ചുനൽകിയും മാടായി പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ നൽകിയും പി.ടി.എ ശ്രദ്ധേയമായിരുന്നു. വിഷുദിനത്തിൽ കമ്യൂണിറ്റി കിച്ചണിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കെല്ലാം പായസം വിതരണം ചെയ്തും സ്കൂൾ പരിസരത്ത് ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ, കാരറ്റ് തുടങ്ങി ഒന്നര ക്വിൻറലോളം കാർഷിക വിളകൾ വിളയിച്ചെടുത്തും പി.ടി.എ മാതൃകയായി. ഏഴോം പഞ്ചായത്തിലെ പ്രളയബാധിതരായ 50 കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങളും മരുന്നും വസ്ത്രങ്ങളും എത്തിച്ചു. ഓൺലൈൻ പഠനത്തിനായി എട്ട്​ വീടുകളിൽ ടി.വി വിതരണം ചെയ്തു. സ്കൂളിലെ വീടില്ലാത്ത ഒരു കുട്ടിയെ പുനരധിവസിപ്പിച്ചു. സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​ൻെറ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം വർഷവും കൃഷിയിറക്കി. വിദ്യാർഥിയുടെ വൃക്കരോഗിയായ അമ്മക്ക്​ ചികിത്സസഹായം നൽകി. സപ്ലൈകോ വഴി ഏഴോം പഞ്ചായത്തിൽ വിതരണം ചെയ്ത 6000 ഓണക്കിറ്റുകൾ പി.ടി.എയുടെ നേതൃത്വത്തിലാണ് പാക്ക് ചെയ്ത് വിതരണത്തിനെത്തിച്ചത്. പഴയങ്ങാടി പൊലീസ് സ്​റ്റേഷ​ൻെറ സമീപമുള്ള കെ.എസ്.ടി.പി റോഡിലെ ട്രാഫിക്സർക്കിൾ പൂന്തോട്ട നിർമാണം നടത്തി സംരക്ഷിക്കുന്നു. പ്രവർത്തനങ്ങൾക്ക് പി.ടി.എ പ്രസിഡൻറ്​ പി.കെ. വിശ്വനാഥൻ, പ്രിൻസിപ്പൽ പി. ഷീജ, ഹെഡ്മിസ്ട്രസ് ബേബി സ്മിത, ആഷിദ് പുഴക്കൽ, എൻ.എസ്​.എസ്​ പ്രോഗ്രാം ഓഫിസർ ശ്രീകല നാരായണൻ, ഓഫിസ് സ്​റ്റാഫ് കെ.ബാബുരാജ് എന്നിവർ നേതൃത്വം നൽകിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.