മോചന മുന്നേറ്റ സംരക്ഷണ സദസ്സ്​

തളിപ്പറമ്പ്: സിവിൽ സർവിസ് ധ്വംസനങ്ങൾക്കെതിരെ സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസി​ൻെറ നേതൃത്വത്തിൽ തളിപ്പറമ്പ് താലൂക്ക് ഓഫിസിന് മുന്നിൽ നടന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. നിർബന്ധിത ശമ്പളം പിടിച്ചെടുക്കൽ നിയമം റദ്ദ് ചെയ്യുക, 11ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, കരാർ കൺസൽട്ടൻസി പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടിപ്പിച്ചത്. സെറ്റോ താലൂക്ക് ചെയർമാൻ കെ.വി. മഹേഷ് അധ്യക്ഷത വഹിച്ചു. പി.വി. സജീവൻ, കെ. മധു, സി.വി. സോമനാഥൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.