കരനെൽ കൃഷിയിൽ നൂറുമേനി

അഞ്ചരക്കണ്ടി: ലോക്​ഡൗൺ കാലത്ത് വിളയിച്ച സന്തോഷത്തിലാണ് പടന്നോട്ട് മെട്ടയിലെ സി. രാഘവൻ. മകൻ വീടിനുവേണ്ടി പണിത തറയിലാണ് രാഘവൻ കൃഷി വൈഭവം തെളിയിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീടുപണി നിർത്തിയ സ്ഥലത്താണ് രാഘവൻ മകൻ ബ്രിജേഷി​ൻെറയും കുടുംബാംഗങ്ങളുടെയും സഹകരണത്തോടുകൂടി ​'ഉമ' നെൽവിത്തിറക്കിയത്. നാലുമാസം പിന്നിട്ടപ്പോഴേക്കും കൃഷിയിൽ പൂർണ വിജയം കൈവരിക്കാൻ സാധിച്ചു. രണ്ടാഴ്ച കഴിഞ്ഞാൽ വിളവെടുപ്പ് നടത്താൻ പറ്റുമെന്ന സന്തോഷത്തിലാണ് രാഘവനും കുടുംബവും. വീട് ഉൾപ്പെടുന്ന 35 സൻെറ് സ്ഥലത്ത് വാഴ, ചേമ്പ്, മഞ്ഞൾ, മുളക്, കപ്പ, മധുരക്കിഴങ്ങ്, വഴുതിന, വാടാമല്ലി തുടങ്ങി എല്ലാവിധ കൃഷികളും ചെയ്തുവരുന്നുണ്ട്. ഇവക്കുപുറമെ കോഴി വളർത്തലും മത്സ്യകൃഷിയും നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.