ഗവ. ബ്രണ്ണൻ കോളജിൽ പദ്ധതി ശിലാസ്ഥാപനവും ഉദ്‌ഘാടനവും നാളെ

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളജിൽ വിവിധ പദ്ധതികളുടെ ശിലയിടലും പൂർത്തീകരിച്ച പ്രവൃത്തിയുടെ ഉദ്‌ഘാടനവും ഒക്‌ടോബർ ഒന്നിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കുമെന്ന്‌ ധർമടം പഞ്ചായത്ത്‌ പ്രസിഡൻറ് സി.പി. ബേബിസരോജവും പ്രിൻസിപ്പൽ -ഇൻ ചാർജ്‌ ഡോ. ജിസ ജോസും വാർത്തസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി കെ.ടി. ജലീൽ അധ്യക്ഷതവഹിക്കും. ശതോത്തര രജതജൂബിലിഹാളിലാണ്‌ ചടങ്ങ്‌. എം.എൽ.എ ഫണ്ടിൽനിന്നുള്ള 99 ലക്ഷം രൂപ ഉപയോഗിച്ച്‌ നിർമിച്ച റോഡും സെൻട്രൽ ലൈബ്രറിയും കെമിസ്‌ട്രി ലാബും ഇൻറർ ഡിസിപ്ലിനറി സൻെറർ ഫോർ എൻവയൺമൻെറൽ സയൻസ്‌ ലാബ്‌ ഒന്നാംഘട്ടവുമാണ്‌‌ ഉദ്‌ഘാടനം ചെയ്യുന്നത്‌. 32 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ കെമിസ്‌ട്രി ലാബ്‌ സജ്ജീകരിച്ചത്‌. ലൈബ്രറിയിൽ ഫർണിചറും അനുബന്ധ സംവിധാനവുമൊരുക്കിയതും എം.എൽ.എ ഫണ്ടിൽനിന്ന്‌ അനുവദിച്ച 52 ലക്ഷം രൂപ ഉപയോഗിച്ചാണ്‌. എൻവയൺമൻെറൽ സയൻസ്‌ ലാബിന്‌ 93 ലക്ഷം രൂപ ചെലവായി. വാർത്തസമ്മേളനത്തിൽ സ്​റ്റാഫ്‌ സെക്രട്ടറി ടി.വി. ജയകൃഷ്‌ണനും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.