തോടി​െൻറ ഭിത്തി തകർന്നു; നെൽക്കൃഷി നശിക്കുന്നു

തോടി​ൻെറ ഭിത്തി തകർന്നു; നെൽക്കൃഷി നശിക്കുന്നു അഞ്ചരക്കണ്ടി: തോടി​ൻെറ ഭിത്തി തകർന്ന് വയലിലേക്ക് വെള്ളം കുത്തിയൊലിച്ച് ഹെക്ടർ കണക്കിന് നെൽക്കൃഷി നശിക്കുന്നു. ഗെയിൽ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ മാമ്പതോടി​ൻെറ ഭിത്തി മുറിച്ചുമാറ്റിയിരുന്നു. ഇതു ശാസ്ത്രീയമായി പുനഃസ്ഥാപിക്കാത്തതു മൂലമാണ് വയലിൽ വെള്ളം കയറുന്നത്. അഞ്ചരക്കണ്ടി പഞ്ചായത്തിലെ മാമ്പവയൽ ഉൾപ്പെടുന്ന പാടശേഖരത്തി​ൻെറ 30 ഹെക്ടറിലധികം വയലുകളിലെ കൃഷിയാണ് ഇതുമൂലം നശിച്ചത്. അഞ്ചരക്കണ്ടി തട്ടാരിപ്പാലം മുതൽ മുഴപ്പാല വരെയുള്ള വലിയൊരു പാടശേഖരത്തി​ൻെറ പ്രധാന ഭാഗത്തെ വയൽ മുഴുവനും ഉപയോഗിച്ചാണ് പൈപ്പ് സ്ഥാപിച്ചത്. മള്ളിക്കണ്ടിച്ചിറ മുതൽ തട്ടാരിപ്പാലം വരെയുള്ള ഭാഗത്തെ പാടശേഖരത്തി​ൻെറ മധ്യഭാഗത്തുകൂടിയാണ് പൈപ്പ് സ്ഥാപിച്ചത്. പൈപ്പ് കടന്നുപോയ സ്ഥലത്ത് ഇപ്പോഴും കൃത്യമായി കൃഷിയിറക്കാൻ കഴിയുന്നില്ല. ഒന്നും രണ്ടും വിള കൃത്യമായി നടക്കുന്ന വയലുകളാണിത്. ഗെയിൽ പദ്ധതിക്കായി പൈപ്പിടാൻ തോടി​ൻെറ ഭിത്തികൾ പല സ്ഥലത്തും മുറിച്ചുമാറ്റിയിരുന്നു. പൈപ്പ് സ്ഥാപിച്ച ശേഷം തോടി​ൻെറ ഭിത്തികൾ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, മഴയിൽ ഭിത്തികൾ തകർന്നു വയലിലേക്ക് വെള്ളം കയറി. ശക്തമായ ഒഴുക്കിൽ വയലിലെ നെൽക്കൃഷി പല ഭാഗത്തും ഒലിച്ചുപോയി. വയൽ വഴി പൈപ്പ് സ്ഥാപിച്ച ശേഷം കുഴികൾ മണ്ണിട്ട് മൂടിയിരുന്നു. മറ്റു ഭാഗങ്ങൾക്കൊപ്പം ഇവിടെയും കൃഷിയിറക്കിയിരുന്നു. എന്നാൽ, വെള്ളത്തി​ൻെറ ഒഴുക്കിൽ കൃഷിക്കൊപ്പം വയലിലെ മണ്ണും ഒലിച്ചുപോയതോടെ കൃഷിയും നശിച്ചു. തോടി​ൻെറ ഭിത്തികൾ പൂർണമായും കെട്ടി തോട് സംരക്ഷണം ഉറപ്പു വരുത്തണമെന്നാണ് കർഷകർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.