കാർഷിക നിയമ ബില്ലിനെതിരെ ധർണ സമരം

അഞ്ചരക്കണ്ടി: കേന്ദ്ര സർക്കാറി​ൻെറ കാർഷികനിയമ ബില്ലിനെതിരെ വേങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചരക്കണ്ടി ടൗണിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ വി.വി. വേണുഗോപാൽ അധ്യക്ഷതവഹിച്ചു. ചക്കരക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗവ്വഞ്ചേരി പോസ്​റ്റ്​ ഓഫിസ് ഉപരോധ സമരം നടത്തി. മണ്ഡലം പ്രസിഡൻറ്​ എം. സുധാകര​ൻെറ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥ് ഉദ്​ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡൻറ് കെ.കെ. ജയരാജൻ, വി.കെ. രവീന്ദ്രൻ, കെ.വി. അനീശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.