​ഡല്‍ഹി പഞ്ചവാദ്യ ട്രസ്​റ്റ്​​ വാര്‍ഷികവും ഗാന്ധി സ്​മൃതിയും രണ്ടിന്​

കണ്ണൂര്‍: ഡല്‍ഹി പഞ്ചവാദ്യ ട്രസ്​റ്റ്​​ വാര്‍ഷികവും ഗാന്ധി സ്മൃതിയും അടുത്ത മാസം രണ്ടിന് പിലാത്തറയില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പിലാത്തറ ലാസ്യ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ രാവിലെ ഒമ്പതിന്​ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ദീപം കൊളുത്തി തുടക്കം കുറിക്കും. തുടര്‍ന്ന് അരങ്ങേറ്റം, സെമിനാര്‍, ഓട്ടൻതുള്ളല്‍, ഉപഹാര സമര്‍പ്പണം എന്നിവ നടക്കും. വൈകീട്ട് അഞ്ചിന്​ സാംസ്‌കാരിക സമ്മേളനത്തില്‍ ടി.വി. രാജേഷ് എം.എല്‍.എ, കൈതപ്രം ദാമോദരൻ നമ്പൂതിരി, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ പങ്കെടുക്കും. ഏഴിന്​ ഗാന്ധി സ്മൃതി നടത്തും. വാര്‍ത്ത സമ്മേളനത്തില്‍ ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാര്‍, രവീന്ദ്രന്‍ പുതിയേടത്ത്, കോട്ടക്കല്‍ രമേശന്‍, കല അഭിഷേക് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.