പെരുമ്പാമ്പിനെ കൊന്ന് ദൃശ്യം പ്രചരിപ്പിച്ചതായി ആരോപണം

തളിപ്പറമ്പ്: പെരുമ്പാമ്പിനെ പീഡിപ്പിച്ചുകൊന്നെന്ന്​ പരാതി. ഏതാനും ദിവസം മുമ്പ് തളിപ്പറമ്പ് ചിറവക്കിൽ ഒരു സംഘം ആളുകൾ കാട് വെട്ടിത്തെളിക്കുന്നതിനിടെ കണ്ടെത്തിയ പെരുമ്പാമ്പിനെ കഴുത്തിൽ കയർകുടുക്കി കൊന്നതായിട്ടാണ് പരാതി. ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പ്രമുഖ പരിസ്ഥിതി-വന്യജീവി പ്രവർത്തകനായ വിജയ് നീലകണ്ഠൻ പറഞ്ഞു. ഇദ്ദേഹത്തി ‍ൻെറ പരാതിയിൽ തളിപ്പറമ്പ് ഫോറസ്​റ്റ്​ റേഞ്ച് ഓഫിസർ ജയപ്രകാശി​ൻെറ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. കാപ്പിമലയിൽനിന്ന് കാട് വെട്ടിത്തെളിക്കാനെത്തിയ ഒരു സംഘം ആളുകളാണ് പെരുമ്പാമ്പിനെ കൊന്നതെന്നാണ് പരാതി. ഷെഡ്യൂൾ ഒന്നിൽ പെടുന്ന പെരുമ്പാമ്പിനെ പീഡിപ്പിക്കുന്നതും കൊല്ലുന്നതും ശിക്ഷാർഹമായ കുറ്റമായതിനാൽ ഇതേക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്നും പ്രതികൾക്കെതിരെ കേസെടുക്കുമെന്നും ഫോറസ്​റ്റ്​ റേഞ്ച് ഓഫിസർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.