ക്വാറൻറീൻ നിയമം ലംഘിച്ച് ജോലിക്ക്; യുവാക്കൾക്കെതിരെ കേസ്

ഇരിക്കൂർ: സമ്പർക്കപ്പട്ടികയിൽ പെട്ടവരോട് ക്വാറൻറീനിൽ കഴിയണമെന്ന നിർദേശം ലംഘിച്ച്​ ജോലിക്കുപോയ രണ്ട് യുവാക്കൾക്കെതിരെ ഇരിക്കൂർ പൊലീസ് കേസെടുത്തു. നിലാമുറ്റം ഏട്ടക്കയത്തെ എം.വി. ഹൗസിൽ എം.വി. സഅദ് (18), എം.വി. റംഷാദ് (20) എന്നിവർക്കെതിരെയാണ് കേസെടുത്തത്. ക്വാറ ൻറീനിൽ കഴിയാൻ ആരോഗ്യ വകുപ്പ്​ അധികൃതരും പൊലീസും നിർദേശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.