മതിൽക്കെട്ട് ഇടിഞ്ഞു; വീട് അപകടാവസ്ഥയിൽ

ഇരിക്കൂർ: കനത്ത മഴയിൽ പെടയങ്കോട്ട്​ വീടിനുസമീപത്തെ മതിൽക്കെട്ട് തകർന്നു. വയലം വളപ്പിൽ ഫാത്തിമയുടെയും അബ്ബാസി‍ൻെറയും വീടി‍ൻെറ മുറ്റത്തെ മതിലാണ് ഇടിഞ്ഞത്​. ഇതോടെ വീട് അപകട ഭീഷണിയിലാണ്​. വീടിന് ബലക്ഷയമുള്ളതായും പറയുന്നു. ചുറ്റുമതിൽ കെട്ടി വീടി‍ൻെറ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.