മാഹിയിൽ ബസ് സർവിസ് പുനരാരംഭിക്കണം

മാഹി: മാഹി ബസുകൾ സർവിസ് നടത്താത്തത് ജനദ്രോഹമാണെന്ന് എൻ.ആർ കോൺഗ്രസ് മാഹി മേഖല കമ്മിറ്റി കുറ്റപ്പെടുത്തി. ബസ് സർവിസ് ഉടൻ ആരംഭിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ഒ.പി. ശിവദാസ് അധ്യക്ഷത വഹിച്ചു. ഡോ. നീതു രാജീവിന് നീറ്റ് സൂപ്പർ സ്പെഷാലിറ്റിയിൽ റാങ്ക് മാഹി: ദേശീയ തലത്തിൽ നടന്ന നീറ്റ് സൂപ്പർ സ്പെഷാലിറ്റി പ്രവേശന പരീക്ഷയിൽ മാഹി പള്ളൂർ സ്വദേശിനി ഡോ. നീതു രാജീവ് 32ാം റാങ്ക് കരസ്ഥമാക്കി. പുതുച്ചേരി ജിപ്മെറിൽനിന്ന് 2010 ബാച്ചിൽ എം.ബി.ബി.എസും ന്യൂ ഡൽഹി എയിംസിൽനിന്ന് 2017 ബാച്ചിൽ എം.ഡി പീഡിയാട്രിക്​സും നേടിയിട്ട​ുണ്ട്​. മാഹി ഗവ.ജനറൽ ആശുപത്രിയിൽനിന്ന്​ വിരമിച്ച ഹെൽത്ത് ഇൻസ്പെക്​ടർ പള്ളൂർ കൊറക്കാറ വീട്ടിൽ ഇ.കെ. രാജീവ​ിൻെറയും മാഹി ഗവ. ജനറൽ ആശുപത്രിയിലെ സീനിയർ സ്​റ്റാഫ് നഴ്​സ് കെ.പി. കാഞ്ചനവല്ലിയുടെയും മകളാണ്. നന്ദ രാജീവ് സഹോദരിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.