കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിൽ ഇ-ഗവേണൻസ് സംവിധാനം

പാനൂർ: സംസ്ഥാന സർക്കാറി​ൻെറ നൂറുദിനകർമ പരിപാടിയിലുൾപ്പെടുത്തി കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലും ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മൻെറ്​ സംവിധാനം നടപ്പായി. ഓപൺ സോഴ്സ്‌ സാങ്കേതികവിദ്യയിൽ കേരള സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ്‌വെയർ തയാറാക്കിയത്​. ഗ്രാമപഞ്ചായത്തിൽനിന്ന്​ ലഭ്യമാകുന്ന 200ൽ അധികം സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിർദേശങ്ങളും ഓൺലൈൻ ആയി അയക്കാനുള്ള സൗകര്യം സോഫ്റ്റ്‌വെയറിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂത്തുപറമ്പ് ബ്ലോക്ക്​​ പഞ്ചായത്ത് പ്രസിഡൻറ്​ എ. അശോകൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ അധ്യക്ഷതവഹിച്ചു. പി.പി. സാവിത്രി, ചന്ദ്രിക പതിയൻറവിട, ടി.വി. കുഞ്ഞിക്കണ്ണൻ, ഭാസ്കരൻ വയലാണ്ടി, ഇസ്മയിൽ മുത്താരി, കെ.പി. സുജാത എന്നിവർ സംസാരിച്ചു.വി.വി. പ്രസാദ് സ്വാഗതവും വി. സുരേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.