ഹൈവേ വികസനം: കുളം ബസാർ സംരക്ഷിക്കണം -വ്യാപാരികൾ

മുഴപ്പിലങ്ങാട്: കണ്ണൂർ -തലശ്ശേരി ഹൈവേ യാഥാർഥ്യമാവുമ്പോൾ കുളം ബസാർ സംരക്ഷിക്കപ്പെടണമെന്ന്​ വ്യാപാരി വ്യവസായി സമിതി. റോഡ് വികസനത്തി​ൻെറ പ്രാരംഭ പ്രവർത്തനം തുടങ്ങാനിരിക്കെ അതിനെ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞുകൊടുത്താണ് വികസനം യാഥാർഥ്യത്തിലേക്കടുക്കുന്നത്. എന്നാൽ, നഷ്​ടപരിഹാരമുൾപ്പെടെ കൊടുക്കുന്നതിൽ ജന്മികളും സർക്കാറും വ്യാപാരികളെ പരിഗണിക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. കുളം ബസാറി​ൻെറ വ്യാപാര സാധ്യത വേണ്ടരീതിയിൽ നിലനിർത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് വ്യാപാരി വ്യവസായി സമിതി അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കുളം ബസാറിനെ പ്രധാന സർക്കിൾ നഗരമാക്കി മാറ്റണം. മുഴപ്പിലങ്ങാട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് അധികൃതർക്കാണ് നിവേദനം നൽകിയത്. യോഗത്തിൽ പ്രസിഡൻറ്​ പി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. പി. രാജൻ, ​ കെ. പത്മനാഭൻ, ടി.കെ. മോഹനൻ, കെ.ടി. റസാഖ്, പ്രഭാകരൻ, ശശിധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.