മാലിന്യം നിറഞ്ഞ മണ്ണ് വയലിൽ തള്ളി

പാനൂർ: എലാങ്കോട് ലക്ഷം വീട് റോഡിന് പരിസരത്തെ വയലിൽ മാലിന്യം നിറഞ്ഞ മണ്ണ് തള്ളുന്നതിൽ പ്രതിഷേധം. കഴിഞ്ഞ ദിവസം മാലിന്യം റോഡിലും പറമ്പിലുമായി തള്ളിയതിനെ തുടർന്ന് സ്ഥല ഉടമകൾ എതിർത്തതിനെ തുടർന്ന് വയലിൽ തള്ളുകയായിരുന്നു. ഈ സ്ഥലം മുമ്പ് മണ്ണിട്ട് നികത്തിയതിനെ തുടർന്ന് സ്​റ്റോപ് മെമ്മോ നൽകിയിരു​ന്നു. ഇവിടെ മാലിന്യക്കൂമ്പാരമാക്കിയതിനാൽ പരിസര പ്രദേശത്ത് കുടിവെള്ളം മലിനമാകുന്നതിലും കൃഷിനാശത്തിനും വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നതിനാൽ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികൾ. പരിസരത്തെ വയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തിയതിനാൽ മുൻകാലത്തെ അപേക്ഷിച്ച് കരപ്പറമ്പിലും വെള്ളക്കെട്ട് രൂക്ഷമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.