മാഹി സ്​പിന്നിങ് മിൽ തുറക്കണം

മാഹി: ആറുമാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന മാഹി സ്​പിന്നിങ് മിൽ തുറക്കാൻ നടപടി കേന്ദ്ര- സംസ്ഥാന സർക്കാറുകൾ കൈക്കൊള്ളണമെന്ന് ഐ.എൻ.ടി.യു.സി. ദേശീയ പ്രവർത്തക സമിതി അംഗം കെ. ഹരീന്ദ്രൻ. മാഹി മിൽ ജി.എസ്.ടി ഇനത്തിൽ ഒരുവർഷം ഒരു കോടിയോളം രൂപ അടക്കുന്നുണ്ട്. നഷ്​ടത്തിൽ പ്രവർത്തിക്കുന്ന മിൽ ലാഭത്തിലെത്തുന്നതുവരെ ഈ ജി.എസ്.ടി ഒഴിവാക്കിനൽകണം. സംസ്ഥാന സർക്കാർ മില്ലിലെ വൈദ്യുതി ബില്ലിലും സബ്​സിഡി നൽകണം. കേന്ദ്ര-സംസ്ഥാന സർക്കാർ ഈ സഹായം ചെയ്യുന്നതോടെ മിൽ നിലവിലുള്ള നഷ്​ടത്തിൽനിന്ന്​ ലാഭത്തിലെത്തും. മിൽ നഷ്​ടത്തിലാണെന്നുപറഞ്ഞാണ് പൂട്ടാൻ നീക്കം നടക്കുന്നത്. മിൽ തുറന്നുപ്രവർത്തിക്കുന്നതുവരെ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം ചെയ്യണം. ധനമന്ത്രി, ടെക്​സ്​​ൈറ്റയിൽ മന്ത്രാലയം, പുതുച്ചേരി മുഖ്യമന്ത്രി തുടങ്ങി ബന്ധപ്പെട്ട അധികൃതർക്കെല്ലാം നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.