കുടുംബസമര സദസ്സ്

പേരാവൂർ: സംസ്ഥാന കമ്മിറ്റി സർക്കാറിന് സമർപ്പിച്ച 30 ആവശ്യങ്ങൾ അടങ്ങിയ അവകാശപത്രിക അംഗീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എ.ഐ.ടി.യു.സി തൊഴിലാളികൾ കുടുംബസമരസദസ്സ് സംഘടിപ്പിച്ചു. കോവിഡ് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കുക, എല്ലാ വിഭാഗം തൊഴിലാളികൾക്കും മിനിമം വേതനം 600 രൂപ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ മുന്നോട്ടുവെച്ചു. വീടുകളിൽ നടന്ന സമരം എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ്​ അഡ്വ. വി. ഷാജി ഉദ്​ഘാടനം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.