പുസ്തകയാത്ര സമാപിച്ചു

ഇരിട്ടി: ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച . താലൂക്കിലെ 85 ഗ്രന്ഥാലയ വാട്സ്​ആപ് ഗ്രൂപ്പുകളിലൂടെ പുസ്തകം പരിചയപ്പെടുത്തുന്ന പരിപാടിയാണ് പുസ്തകയാത്ര. ടി. പത്മനാഭ​ൻെറ 'ഖലീഫ ഉമറി​ൻെറ പിന്മുറക്കാർ' എന്ന പുസ്തകം പരിചയപ്പെടുത്തി രമേശൻ ബ്ലാത്തൂർ പുസ്തകയാത്രയുടെ സമാപന ഉദ്ഘാടനം നടത്തി. താലൂക്ക് പ്രസിഡൻറ്​ പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ മുകുന്ദൻ മഠത്തിൽ മുഖ്യാതിഥിയായി. എം. ശ്രീനേഷ്, രഞ്ജിത് കമൽ, മനോജ്കുമാർ പഴശ്ശി, പ്രദീപൻ കണ്ണോത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.