അഴിയൂരിൽ കളിക്കളത്തിൽ വിലക്ക്​

മാഹി: അഴിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികൾ കൂട്ടംചേർന്ന് കളിക്കുന്ന സ്ഥലങ്ങൾ മാപ്പ് ചെയ്ത്​ പഞ്ചായത്ത്, പൊലീസ്, റവന്യൂ എന്നിവരുടെ സ്ക്വാഡ് സംയുക്ത പരിശോധന നടത്തി. പഞ്ചായത്ത് മുഴുവനായും ഭാഗിക കണ്ടെയ്ൻമൻെറ്​ സോൺ ആയതിനാൽ കുട്ടികൾ കൂട്ടംചേർന്ന് കളിക്കുന്നതിന് നിരോധനമുണ്ട്. കോവിഡ് വ്യാപനം തടയുന്നതി​ൻെറ ഭാഗമായാണ് സ്ക്വാഡ് പ്രവർത്തിച്ചത്. വാർഡ് ആർ.ആർ.ടിയിൽനിന്ന് കുട്ടികൾ കളിക്കുന്ന സ്ഥലങ്ങൾ മനസ്സിലാക്കി മാപ്പിങ്​ ചെയ്താണ് പരിശോധന നടത്തിയത്. പരിശോധനയിൽ എമർജൻസി റെസ്പോൺസ് ടീം അംഗങ്ങളും പ​​െങ്കടുത്തു. പഞ്ചായത്തിൽ കുട്ടികളിൽ സമ്പർക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്നത് കണ്ടെത്തിയതി​ൻെറ അടിസ്ഥാനത്തിലാണ് നടപടി. ആസ്യ റോഡ്, ദോബികുളം, മനയിൽ അമ്പലം പരിസരം, മാഹി റെയിൽവേ സ്​റ്റേഷന് പിൻവശം, സൂനാമി കോളനി, തിരുത്തിപ്പുറം ചങ്ങരോത്ത് മുക്ക്, പനാട സ്കൂൾ പരിസരം, എരിക്കിൽ ബീച്ച്, ബിച്ചുമ്മ പള്ളി പരിസരം എന്നിവിടങ്ങളിൽ കുട്ടികൾ കളിക്കുന്നതായാണ് കണ്ടെത്തിയത്. കോറോത്ത് റോഡിലെ ഒരു വീടും പരിസരവും കേന്ദ്രീകരിച്ചും കളി നടക്കുന്നുണ്ട്. ഇവിടെ കളിച്ചുകൊണ്ടിരുന്ന 29 കുട്ടികളുടെ മേൽവിലാസം ശേഖരിച്ച് ബന്ധുക്കളെ പൊലീസ് സ്​റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകി. കളിസ്ഥലത്തെ പരിസരത്ത് നിർത്തിയിട്ട വാഹനങ്ങളുടെ വിവരം ശേഖരിച്ച് പൊലീസിന് കൈമാറി. തുടർ ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.