കാർഷിക ബില്ലിനെതിരെ പ്രതിഷേധം

പഴയങ്ങാടി: മാടായി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കാർഷിക ബില്ലിനെതിരെ വെങ്ങര പോസ്​റ്റ്​ഒാഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡൻറ്​ സുധീർ വെങ്ങര അധ്യക്ഷത വഹിച്ചു. ടി. കരുണാകരൻ, മാടായി പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ എം. പവിത്രൻ, മടപ്പള്ളി പ്രദീപൻ, കക്കോപ്രവൻ മോഹനൻ, എ. വി. സനിൽ, കൂടച്ചീരെ സുരേന്ദ്രൻ, കെ. കുമാരൻ, സുധീഷ് വെള്ളച്ചാൽ, മടപ്പള്ളി മംഗള, ശ്രീജിത്ത്‌ പൊങ്ങാടൻ, വി.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സമരത്തിനെത്തിയ കർഷകരായ കെ.വി. ഭരതൻ, വി.വി. കുഞ്ഞിരാമൻ എന്നിവരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.