തെരഞ്ഞെടുപ്പ്​ കൺവെൻഷൻ

ഇരിക്കൂർ: വെൽഫെയർ പാർട്ടി ഇരിക്കൂർ, മട്ടന്നൂർ, പേരാവൂർ നിയോജക മണ്ഡല മട്ടന്നൂർ മേഖല സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷൻ ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്​തു. ജില്ല ട്രഷറർ എൻ.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. ജില്ല തെരഞ്ഞെടുപ്പ്​ കമ്മിറ്റി സെക്രട്ടറി കെ. സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് പ്രവർത്തന റിപ്പോർട്ട് അവതരണവും നടന്നു. ജില്ല സെക്രട്ടറി കെ.പി. മുനീർ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കർമപദ്ധതി അവതരിപ്പിച്ചു. വി.പി. ഖലീൽ സ്വാഗതവും എം.സി. മമ്മുട്ടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.